ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ഗ്രാമ സ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്നം കേരളത്തിൽ നടപ്പിലായി വന്നിട്ട് 29 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന മുദ്രാവാക്യവുമായി കേന്ദ്രത്തിൻറെ ജനകീയാസൂത്രണ യജ്ഞം തുടക്കം കുറിച്ചത് 1997 ലായിരുന്നു. ജനാധിപത്യ അധികാര വികേന്ദ്രീകരണം എന്ന ആദര്‍ശം യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരളം സ്വീകരിച്ച മാര്‍ഗമായിരുന്നു ജനകീയാസൂത്രണം. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ആവശ്യമായ പഠനവും തയ്യാറെടുപ്പും നടത്തിയ ശേഷം മുകളിൽ നിന്ന് പണവും അധികാരവും കൈമാറുകയെന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി ധൈര്യപൂര്‍വ്വം ഇവയെല്ലാം താഴേ തട്ടിലേക്ക് കൈമാറിയ വിപ്ലവകരമായ മാറ്റത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ഭൂപരിഷ്കരണത്തിനും സാക്ഷരതായജ്ഞത്തിനും ശേഷം കേരളംകണ്ട ഏറ്റവുംമഹത്തായ വികസനകുതിപ്പായിരുന്നു ജനകീയാസൂത്രണം.നമ്മുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സര്‍ക്കാറുകള്‍ നല്‍കുന്ന ഗ്രാന്‍റുകളും നാം...

മുഹമ്മദ്. പി

പ്രസിഡൻ്റ്

ലുബ്ന പി. കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മമ്മദുണ്ണി. വി . കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിജിനി. സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൽ ലത്തീഫ്. ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആയിശ റഹ്ഫത്ത് കോയ. സി ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര്       : കുഴിമണ്ണ ഗ്രാമപഞ്ചായത്ത്

സ്ഥിതി ചെയ്യുന്ന സ്ഥലം : കിഴിശ്ശേരി

ഗ്രാമപഞ്ചായത്ത് നിലവില്‍ വന്ന വര്‍ഷം    : 21/10/1961

ബ്ലോക്ക് പഞ്ചായത്ത്   : അരീക്കോട്

താലൂക്ക് : കൊണ്ടോട്ടി

വാർഡ്- 21

വിസ്തീര്‍ണ്ണം വില്ലേജ് രേഖ പ്രകാരം    : 22.05 ച.കി.മീ

തിട്ടപ്പെടുത്തിയജനസംഖ്യ   : 34413 

പുരുഷന്‍മാര്‍  : 16879
സ്ത്രീകള്‍  : 17534

ഉള്‍പ്പെടുന്ന വില്ലേജ് : കുഴിമണ്ണ

Email- mpmkuzhimannagp@gmail.com

phone- 04832756187

mob - 9496047851

 


 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള ഹൈന്ദവദേവാലയമാണ് ഈ പഞ്ചായത്തിലുള്ള പുല്ലഞ്ചരി ശ്രീവിഷ്ണുക്ഷേത്രം. കിഴിശ്ശേരി ജുമാമസ്ജിദാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിംപള്ളി. സൂഫീവര്യനായി കരുതപ്പെടുന്ന മുഹിയുദ്ധീന്‍ മുസ്ലിയാരുടെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അക്യൂപങ്ച്ചര്‍ ചികിത്സാ സമ്പ്രദായത്തിന്‍റെ ഒരു പ്രാകൃതരൂപമെന്നു പറയാവുന്ന “കൊമ്പുവൈദ്യം” എന്നൊരു ചികിത്സാരീതി മുന്‍കാലത്ത് ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. രോഗബാധിതമായ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി കാളക്കൊമ്പിലൂടെ അശുദ്ധരക്തം വലിച്ചെടുത്ത് രോഗം ഭേദമാക്കുന്നതായിരുന്നു ഈ രീതി. ഈ രംഗത്ത് പ്രശസ്തനായിരുന്നു കുറ്റിക്കാട്ടില്‍ മാമുസാഹിബ്. ഈ പഞ്ചായത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം കിഴിശ്ശേരി ജി.എല്‍.പി.സ്കൂളാണ്. 1920 ജൂണ്‍ മാസത്തിലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്.പിന്നീട് 1926-ല്‍ പുളിയക്കോടും 1928-ല്‍ മേലേ കിഴിശ്ശേരിയിലും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

കടുങ്ങല്ലൂർ പാലം

മലപ്പുറം ജില്ലയിലെ കിഴിശ്ശേരി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് കടുങ്ങല്ലൂർ പാലം. ഗ്രാമപ്രദേശങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു സാധാരണ പാലമെന്നതിലുപരി, ജനങ്ങളുടെ ദിനചര്യകളെ എളുപ്പമാക്കുന്നതായി ഈ പാലം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത