പൌരാവകാശ രേഖ

പൌരാവകാശ രേഖ

 1994 ലെ കേരളപഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി ഗ്രാമപഞ്ചായത്തുകളുടെ അധികാരവും , ചുമതലകളും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സ്വയം ഭരണാധികാരമുള്ള വിവിധ വകുപ്പുകളുള്ള പ്രാദേശിക സര്‍ക്കാറുകളായി അവ മാറിക്കഴിഞ്ഞു. വര്‍ദ്ധിച്ച അധികാരങ്ങളുടെയും , ചുമതലകളുടെയും സംഗമവും ക്രിയാത്മകവുമായ നിര്‍വ്വഹണം ഉറപ്പു വരുത്താന്‍ കഴിയുന്ന വിധത്തില്‍ പുതിയ നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വന്നു. വികസനക്ഷേമ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കി. ജനങ്ങള്‍ക്കു വേണി ജനങ്ങളാല്‍ നടത്തപ്പെടുന്ന ഭരണക്രമമാണ് ജനാധിപത്യം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കപ്പെട്ടു. ഭരണ നടപടികള്‍ ലളിതവും സുതാര്യമായി മാറി. ഉദ്യോഗസ്ഥതലത്തില്‍ ജനകീയ ആഭിമുഖ്യം വളര്‍ത്തിയെടുത്തു. വലിയൊരു പരിധി വരെ ചുവപ്പുനാടയുടെ കുരുക്കഴിക്കപ്പെട്ടു.
അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമല്ലാതെ ജനഹിതം മാനിച്ചു കൊണ്ടുള്ള ഒരു ഭരണസംസ്കാരം രാജ്യമാകെ സൃഷ്ടിച്ചെടുക്കാന്‍ വിഭാവനം ചെയ്യുന്ന ഒന്നാണ് ഇപ്പോള്‍ സുദൃഡമായി വരുന്ന തദ്ദേശ സ്വയം ഭരണ സംവിധാനവും സ്ഥാപനങ്ങളും അവയെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുന്നതിന് തദ്സംബന്ധമായ എല്ലാ വസ്തുതകളും ജനങ്ങള്‍ അറിഞ്ഞിരിക്കണം, അതിനുള്ള അവകാശം അവര്‍ക്കു. ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ ധാരണ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ആധികാരികമായ പൗരാവകാശ രേഖ ഏറെ സഹായകമാവുന്നു. മറ്റെല്ലാ വകുപ്പുകളിലുമെന്ന പോലെ വിവരാവകാശ നിയമവും സേവനാവകാശ നിയമവും നമ്മുടെ പഞ്ചായത്തിനും ബാധകമാണ്. ഓരോ പൗരന്‍റെയും അവകാശങ്ങള്‍ ഒട്ടും തന്നെ നിഷേധിക്കപ്പെടാത്ത വിധം, നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ക്കും അനുവദിക്കപ്പെട്ട സമയപരിധിക്കും വിധേയമായി സേവനം ലഭ്യമാക്കണമെന്ന് ഈ നിയമങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നു. ഈ അടിസ്ഥാനത്തില്‍ അരീക്കോട് ഗ്രാമ പഞ്ചായത്ത് ആഫീസില്‍ നിന്നും, അതിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ഓരോ പൗരനും ലഭ്യമാകുന്ന സേവനങ്ങളും സഹായങ്ങളും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി പ്രതിപാദിക്കുന്ന, 2019 വര്‍ഷത്തേക്കുള്ള പൗരാവകാശ രേഖ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിക്കുന്നു. ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും, സേവനവും സഹായവും വേഗതയിലും എളുപ്പത്തിലും സാധ്യമാക്കുന്നതിനും ഈ രേഖ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. 
 

  • Citizens' Charter