കുഴിമണ്ണ ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമം 2005 (RTI Act 2005)

രണസുതാര്യതയും പൗരാവകാശവും

വിവരാവകാശ നിയമം (Right to Information Act) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ശക്തമായ നിയമസംവിധാനമാണ്. ജനാധിപത്യ പ്രക്രിയയിൽ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും അഴിമതി നിർമ്മാർജ്ജനം ചെയ്യാനും ഈ നിയമം ലക്ഷ്യമിടുന്നു.

പ്രധാന ലക്ഷ്യങ്ങളും അവകാശങ്ങളും:

  • ഏതൊരു ഇന്ത്യൻ പൗരനും അപേക്ഷാ ഫീസ് സഹിതം ഒരു സർക്കാർ ഓഫീസിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടാം.
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം (ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ 48 മണിക്കൂറിനകം) മറുപടി നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
  • നിശ്ചിത സമയത്തിനകം വിവരങ്ങൾ ലഭ്യമാക്കാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്.
  • നിയമപരമായ സുതാര്യതയിലൂടെ ഭരണസംവിധാനത്തെ പൂർണ്ണമായും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുന്നു.

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

  • ബ്ലിക് ഇൻഫർമേഷൻ ഓഫീസർ

      മനോജ്. ടി വി- അസിസ്റ്റന്റ് സെക്രട്ടറി (സെക്രട്ടറി ഇൻചാർജ്)

      സെക്രട്ടറി, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്, ഫോൺ- 📞9496047851

  • അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

    സൽമത്ത് പട്ടീരി (അക്കൌണ്ടന്റ് )- ഹെഡ് ക്ലർക്ക് ഇൻചാർജ്, ഫോൺ-📞 04832756187

    * അപ്പലേറ്റ് അതോറിറ്റി

       പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

    തദ്ദേശസ്വയംഭരണ വകുപ്പ്മ ലപ്പുറം ജില്ലാ കാര്യാലയം, മലപ്പുറം 📞 0483-2734838