ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള ഹൈന്ദവദേവാലയമാണ് ഈ പഞ്ചായത്തിലുള്ള പുല്ലഞ്ചരി ശ്രീവിഷ്ണുക്ഷേത്രം. കിഴിശ്ശേരി ജുമാമസ്ജിദാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിംപള്ളി. സൂഫീവര്യനായി കരുതപ്പെടുന്ന മുഹിയുദ്ധീന്‍ മുസ്ലിയാരുടെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അക്യൂപങ്ച്ചര്‍ ചികിത്സാ സമ്പ്രദായത്തിന്‍റെ ഒരു പ്രാകൃതരൂപമെന്നു പറയാവുന്ന “കൊമ്പുവൈദ്യം” എന്നൊരു ചികിത്സാരീതി മുന്‍കാലത്ത് ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. രോഗബാധിതമായ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി കാളക്കൊമ്പിലൂടെ അശുദ്ധരക്തം വലിച്ചെടുത്ത് രോഗം ഭേദമാക്കുന്നതായിരുന്നു ഈ രീതി. ഈ രംഗത്ത് പ്രശസ്തനായിരുന്നു കുറ്റിക്കാട്ടില്‍ മാമുസാഹിബ്. ഈ പഞ്ചായത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം കിഴിശ്ശേരി ജി.എല്‍.പി.സ്കൂളാണ്. 1920 ജൂണ്‍ മാസത്തിലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്.പിന്നീട് 1926-ല്‍ പുളിയക്കോടും 1928-ല്‍ മേലേ കിഴിശ്ശേരിയിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1953-ല്‍ തുടങ്ങിയ ഗണപത് സ്കൂളാണ് ആദ്യത്തെ അപ്പര്‍ പ്രൈമറി സ്കൂള്‍. 1966-ലാണ് കുഴിമണ്ണ ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. കുഴിമണ്ണ പഞ്ചായത്തിനു പുരാതനമായൊരു സാംസ്കാരിക പാരമ്പര്യമുണ്ട്. നാടകസംഘങ്ങള്‍, കോല്‍ക്കളിസംഘങ്ങള്‍, പരിചമുട്ടുകളി, ചവിട്ടുകളി, കാളപൂട്ട്, പഞ്ചവാദ്യം, അറവനമുട്ട്, ദഫ്മുട്ട്, കല്ല്യാണപാട്ടുകള്‍ എന്നിവയ്ക്ക് ഈ പ്രദേശം പ്രസിദ്ധമായിരുന്നു. പഞ്ചായത്തിലുള്ള രണ്ട് ഗ്രന്ഥശാലകളും 1958-ല്‍ തുടങ്ങിയതാണ്. “കൊണ്ടോട്ടി നേര്‍ച്ച”യായിരുന്നു പഞ്ചായത്തിന്റെ ദേശീയോത്സവമെന്നറിയപ്പെട്ടിരുന്നത്. കൊണ്ടോട്ടിനേര്‍ച്ചയിലെ പെട്ടിവരവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കുഴിമണ്ണക്കാരൂടെ നേര്‍ച്ച. താളമേളങ്ങളും, അഭ്യാസപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് വര്‍ണ്ണാഭമായി കൊണ്ടാടുന്ന പെട്ടിവരവ് ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനു കൊണ്ടോട്ടി നേര്‍ച്ച നല്‍കിവരുന്ന സംഭാവന വളരെ വലുതാണ്.അത് പോലെ കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവേശമായ വേറൊരു മല്‍സരമാണ് കാളപൂട്ടു മല്‍സരം.

 മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു പിന്നോക്ക പ്രദേശമാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്ത്.അരീക്കോട്,കാവനൂര്‍,മൊറയൂര്‍,പുല്‍പ്പറ്റ,ചീക്കോട് മുതുവല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും ഈ പഞ്ചായത്തിന്‍റെ അയല്‍ പ്രദേശങ്ങളാണ് അരീക്കോട് പരപ്പനങ്ങാടി റോഡ് ,കിഴിശ്ശേരി മഞ്ചേരി ,കിഴിശ്ശേരി-ഓമാനൂര്‍ ,കിഴിശ്ശേരി -മൊറയൂര്‍,കുഴിയംപറമ്പ് -പെരികമണ്ണ,വളപ്പംകുണ്ട്- മൊറയൂര്‍ റോഡ് എന്നീ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്ന് പോകുന്നു.കുന്നുകളും മലകളും വയലുകളും നിറഞ്ഞുകിടക്കുന്ന ഈപഞ്ചായത്തില്‍ പ്രാധാന ഉപജീവന മാര്‍ഗ്ഗം ക്യഷിയാണ്.നെല്ല്,തെങ്ങ്,കവുങ്ങ്,കുരുമുളക്,കശുമാവ് എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍,തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളക്യഷി നടത്തുന്ന രീതി പഞ്ചായത്തില്‍ പരിമിതമായ രീതിയില്‍ മാത്രമെ കണ്ടുവരുന്നുള്ളു.അങ്ങിങ്ങായ് ഔഷധ സസ്യക്യഷി 9,10,11,12,13  പഞ്ചവല്‍സര പദ്ധതി കാലത്തെ ഇടപെടലിലൂടെ ആരംഭിക്കുന്നതിന് സാധിച്ചിട്ടുണ്ട്.മഴയെ മാത്രം ആശ്രയിച്ച് ക്യഷി ഇറക്കുന്ന കര്‍ഷകര്‍,കടുങ്ങല്ലൂര്‍ തോട്,പുറ്റമണ്ണ തോട്,വലിയതോട്,ഇടിപടിക്കല്‍ തോട്,ചെങ്ങിനീരി തോട്,ആരുപറ്റ ഒരപ്പിങ്ങല്‍ തോട്,വാളശ്ശീരി കളത്തിങ്ങല്‍ തോട് മുതലായ ജല സ്രോതസ്സുകള്‍ കാര്‍ഷികാവശ്യത്തിനായി ഉപയോഗപ്പെടുത്തിവരുന്നു.22.05 ചതുരശ്ര കി.മീറ്റര്‍ വിസ്ത്യതിയില്‍ വ്യാപിച്ച് കിടക്കുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നു.
        കാര്‍ഷിക സമ്പത്തിന് ഏറ്റ രോഗബാധയും വിലയിടിവും വിപണിവല്‍ക്കരണവും കര്‍ഷകരെ കാര്‍ഷികവ്യത്തിയില്‍ വിമുഖത കാണിക്കുന്നതിന് ഇടവരുത്തിയിരുന്നെങ്കിലും 9,10,11,12,13,14 പഞ്ചവത്സര പദ്ധതി കാലത്ത് നല്‍കിവന്ന പ്രോത്സാഹനത്തിലൂടെ ചുരുങ്ങിയതോതിലെങ്കിലും കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.അശാസ്ത്രീയ ഭൂവിനിയോഗവും,കാലാവസ്ഥ വ്യതിയാനവും ഉല്‍പ്പന്നങ്ങളുടെ

വിലത്തകര്‍ച്ചയും ഉല്‍പാദന മുരടിപ്പ് സ്യഷ്ടിച്ച പ്രതിസന്ധിയും പരിഹരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കേണ്ടത് ഭാരിച്ച കര്‍ത്തവ്യമായി അവശേഷിക്കുന്നു.മ്യഗസംരക്ഷണ മേഖലയില്‍ ഒരു മ്യഗാശുപത്രിയും ഒരു മ്യഗസംരക്ഷണ കേന്ദ്രവും പഞ്ചായത്തില്‍ ഉണ്ടെങ്കിലും സ്വന്തമായി കെട്ടിടം ഇല്ല എന്നത് ഈ മേഖലയിലെ പ്രധാന പ്രശ്നമാണ് .ആയത് പരിഹരിക്കുന്നതിന് കുഴിമണ്ണ ഗ്രാമപഞ്ചായത്തിന്‍റെ 17-ാം വാര്‍ഡില്‍ സൗജന്യമായി വിട്ടു തന്ന 5 സെന്‍റ് സ്ഥലത്ത് 14-ാം പഞ്ചവത്സര പദ്ധതി കാലത്ത് തന്നെ ബഹു ഏറനാട് എം.എല്‍ ബഷീര്‍ സാഹിബിന്‍റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ എല്ലാ സൌകര്യങ്ങളോടും കൂടി കെട്ടിട നിര്‍മ്മാണം പൂർത്തിയാക്കി ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.നിര്‍മ്മാണതൊഴിലാളികള്‍,ടാക്സി, വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍,കച്ചവടക്കാര്‍,നാടന്‍പണിക്കാര്‍ മറ്റുസ്വകാര്യ മേഖലയിലെ തൊഴിലാളികള്‍,കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ അടങ്ങിയതാണ് കുഴിമണ്ണ തൊഴില്‍ മേഖല.അഭ്യസ്ഥ വിദ്യരായ ഒട്ടേറെ ചെറുപ്പക്കാര്‍ ഈപഞ്ചായത്തില്‍ തൊഴില്‍ രഹിതരായി അവശേഷിക്കുന്നു എന്നുള്ളത് ദുഖകരമാണ്.വിദേശത്ത് ജോലി നഷ്ടപെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരുന്നവരുന്നത് പഞ്ചായത്തിന്‍റെ സാമ്പത്തിക തൊഴില്‍ മേഖലക്ക് വന്‍ ആഘാതം സ്യഷ്ടിക്കുന്നുണ്ട്.ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ വളരെ പരിമിതിമാണ്.നാട്ടില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യത കുറവായതും മാര്‍ക്കറ്റിംങ്ങ് സൗകര്യങ്ങള്‍ ഇല്ലാത്തതും അടിയന്തിര നടപടികളിലൂടെയും ബോധവല്‍ക്കരണ ക്യാമ്പിലൂടെയും പരിഹരിക്കേണ്ടതുണ്ട്.
        വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടാന്‍ സാധിച്ചിട്ടുണ്ട് ആരോഗ്യമേഖലയില്‍ ഒട്ടേറെസ്ഥാപനങ്ങള്‍പഞ്ചായത്തിന്‍റെപരിധിയില്‍പ്രവര്‍ത്തിക്കുന്നുണ്ട്.
            കുഴിമണ്ണ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം ആക്കി ഉയര്‍ത്തിയത് ആരോഗ്യമേഖലയില്‍ ഈ കാലയളവില്‍ എടുത്ത് പറയേണ്ട ഒരു നേട്ടമാണ്.എഒഇ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സര്‍ക്കാര്‍ നടപടികളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
        


            ശുചിത്വമേഖലയില്‍ ഗ്യഹ ശുചിത്വം,വ്യക്തി ശുചിത്വം എന്നിവയില്‍ വലിയമുന്നേറ്റം സാദ്ധ്യമായിട്ടുണ്ട്.എങ്കിലും പൊതുശുചിത്വം,സാമൂഹ്യ ശുചിത്വം എന്നിവ കൂടുതല്‍ മെച്ചപ്പെടാതിരുന്നാല്‍ പകര്‍ച്ചവ്യാധി ഉയര്‍ന്ന് വരാന്‍ സാധ്യത ഏറെ ആണ്.അഴുക്ക് ചാല്‍ സംവിധാനത്തിന്‍റെ അപര്യാപ്തത, പൊതു സ്ഥലങ്ങള്‍,ഹോട്ടല്‍,മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്കരണങ്ങളുടെ കുറവ് എന്നിവ പരിഹരിക്കേണ്ടതുണ്ട്.രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സമ്പ്രദായം വളര്‍ത്തിയെടുക്കാന്‍ ആയിട്ടില്ല എന്നത് ആരോഗ്യമേഖലയിലെ വെല്ലുവിളിയായി അവശേഷിക്കുന്നു.കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ധാരാളമുള്ളതും പരിഹരിക്കപെടേണ്ടതുണ്ട്.ജല സംരക്ഷണത്തിന്‍റെ പ്രാധാന്യം തീരെ ബോധ്യപ്പെടാത്തതും ജലസംരക്ഷണത്തിന്‍റെ ശാസ്ത്രീയരീതികള്‍ അറിയാത്തതും പ്രശ്നങ്ങളായി തന്നെ അവശേഷിക്കുന്നു.
        സ്ത്രീകളുടെ തൊഴില്‍ ശേഷി ഫലപ്രദമായി ഉപയോഗിക്കാനാകാത്തതും സാമൂഹ്യപദവി ഉയര്‍ത്താനാകാത്തതും വനിതാ രംഗത്തെ പ്രശ്നങ്ങാളി നിലനില്‍ക്കുകയാണ്.
        പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടാകെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും തൊഴില്‍ രംഗത്ത് കാര്യമായ മുന്നേറ്റം സാധ്യമായിട്ടില്ല
    അംഗനവാടി മേഖലയില്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളിലൂടെ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്.അംഗനവാടി പ്രവര്‍ത്തകരുടെ സേവന വേതന സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്.മുഴുവന്‍ അംഗനവാടികള്‍ക്കും കെട്ടിടം പണിയുക എന്ന ലക്ഷ്യത്തോടെ നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
    വായനാ സംസ്കാരത്തിനേറ്റ തിരിച്ചടി പരിഹരിക്കും വിധം വായനാശാലകളും, ഗ്രന്ഥാലയങ്ങളും, സംസ്കാരിക കേന്ദ്രങ്ങളും സജീവമായിട്ടില്ല.ക്ലബ്ബുകളുടെയും,സന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപുരോഗതിക്ക് ഉതകും വിധം ഉയര്‍ന്നുവരാത്തത് സാംസ്കാരിക മുന്നേറ്റത്തിന് വിഘാതമായ നിലനില്‍ക്കുകയാണ്.
    

    ഭവന നിര്‍മ്മാണം,വീട് റിപ്പയര്‍ എന്നീ രംഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഭൂരഹിത ഭവന രഹിതരുടെ എണ്ണം ഇന്നും വളരെ കൂടുതല്‍ തന്നെയാണ്.
    വൈദ്യുതി എത്താത്ത പ്രദേശങ്ങള്‍ പഞ്ചായത്തില്‍ കുറവാണെങ്കിലും ക്യത്യമായ പവ്വര്‍ലൈന്‍ മാപ്പിംഗ് നടത്താതെ ലൈന്‍ എക്സന്‍ഷനുകള്‍ നടത്തിയും ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാത്തതും വൈദ്യുതിമോഷണം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ലാത്തതും ഈ മേഖലയില്‍ പ്രധാന പ്രശ്നങ്ങളാണ്.
    ഗതാഗത സൗകര്യങ്ങള്‍ മെച്ചപെട്ടതാണെങ്കിലും റോഡ് പ്രവര്‍ത്തിയുടെ ഗുണമേന്‍മ കുറവായതിനാലുള്ള പ്രശ്നങ്ങളും ഡിപ്പാര്‍ട്ട് മെന്‍റുകള്‍ തമ്മില്‍ ഇപ്പോഴും സാധ്യമാകാത്ത സംയോജനപ്രശ്നങ്ങളും (ഗണഅ,ടെലഫോണ്‍,ജണഉ) കിഴിശ്ശേരി അങ്ങാടിയിലെ ഗതാഗത കുരിക്കിന് ശാശ്വത പരിഹാരമായി ബൈപ്പാസ് ?ല്ലാത്തതും,ടാക്സി,ബസ്റ്റാന്‍റ് ഇല്ലാത്തതും ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ ആണ്.
        അശാസ്ത്രീയമായി കുന്നിടിച്ച് മണ്ണെടുത്ത് നിരപ്പാക്കുന്നതും വയലുകളും ക്യഷിസ്ഥലങ്ങളും മണ്ണിട്ട് നികത്തുന്നതും മത്സ്യ-മാംസ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപികുന്നതും പരിസ്ഥിതി പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്നു.ഇവ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്.പഞ്ചായത്തിലെ പുളിയക്കോട് ,ചിറപ്പാലം ,മേല്‍മുറി,കുഴിഞ്ഞൊളം ,മുണ്ടംപറമ്പ്,പുല്ലഞ്ചേരി എന്നീ പ്രദേശങ്ങള്‍ അവികസിത പിന്നോക്ക പ്രദേശങ്ങളായി നിലനില്‍ക്കുന്നു.
    ഉല്‍പാദന-സേവന-പശ്ചാത്തല മേഖലയില്‍ 29 വര്‍ഷക്കാലം പിന്നിടുമ്പോള്‍ ഒട്ടോറെ നേട്ടങ്ങള്‍ നമുക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്നിരുന്നാലും നമ്മുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള അത്യന്തം ആവശ്യവും അത്യാവശ്യവുമായ നേട്ടങ്ങള്‍ ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.14-ാം പദ്ധതിക്കാലത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുരുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പരമാവധി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് ചിലത് ഇനിയും


പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്,ഇക്കാലത്ത് നാം നേരിട്ട പ്രശ്നങ്ങളും പേരായ്മകളും നികത്തി അടുത്ത പദ്ധതിക്കാലത്ത് പൂര്‍വ്വാധികം ലക്ഷ്യപ്രാപ്തിയിലേക്ക് എത്തേണ്ടതുണ്ട്.
      കഴിഞ്ഞ പദ്ധതിക്കാലത്ത് സ്യഷ്ടിക്കപ്പെട്ട സാമൂഹ്യ ആസ്തികളില്‍ പെട്ട റോഡുകള്‍ പഞ്ചായത്തിന്‍റെ ഉള്‍ പ്രദേശങ്ങളില്‍ പോലും വാഹനങ്ങള്‍ എത്തിക്കുന്നതിനും സമീപ പഞ്ചായത്തിലേക്കുള്ള ദൂരം കുറക്കുന്നതിനും ഉപകാരമായിട്ടുണ്ട്.പദ്ധതികാലത്ത് നടപ്പിലാക്കിയ വ്യക്തിഗത പൊതുകുടിവെള്ള പദ്ധതിക്ക് പുറമേ എല്ലാവീട്ടിലും കുടിവെള്ള എത്തിക്കുക എന്ന ഉദ്ദേശത്തേടെ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും പഞ്ചായത്തും ഗുണഭോക്താക്കളും കൂടി വിഹിതം കണ്ടെത്തി ആരംഭിച്ച ജലജീവന്‍ മിഷന്‍ പദ്ധതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍  ഒരു പരിതി വരെ നേരിയ തോതില്‍ എങ്കിലും ആശ്വോസമാകുന്നു എന്നുള്ളതും സന്തോഷപ്രദമാണ് 
           കൂടാതെ കുടിവെള്ളലഭ്യമല്ലാത്ത എല്ലാവീടുകള്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്യേഷത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വരുന്നതോട് കൂടി എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സാധിക്കും.കേരള സംസ്ഥാന വിദ്യുഛക്തി ബോര്‍ഡിനെ ഏല്‍പ്പിച്ച് നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ ലൈന്‍ എസ്റ്റക്ഷന്‍,3 ഫേസ് ലൈന്‍,സ്ട്രീറ്റ് മൈന്‍ സ്ഥാപിക്കല്‍,ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍,എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍  സ്ഥാപിക്കല്‍ എന്നിവയിലൂടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും പഞ്ചായത്തിന്‍റെ ഉള്‍ഭാഗങ്ങളില്‍ പോലും വൈദ്യുതി എത്തിക്കുന്നതിനും സാധ്യമായിട്ടുണ്ട്.ഒമ്പതാം പദ്ധതി കാലത്ത് പണിതീര്‍ത്ത് ഹോമിയോ ആശുപത്രിയിലേക്ക് റോഡ് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്.കുഴിമണ്ണ പുളിയക്കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി വാടക കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതും ആയതിലേക്ക് പൊതു ജനങ്ങള്‍ക്ക് എത്തിചേരുന്നതിന് ഗതാഗത യോഗ്യമായ റോഡ് നിര്‍മ്മിച്ചതും ആരോഗ്യ മേഖലയില്‍ എടുത്ത് പറയേണ്ടതാണ്.കൂടാതെ കടുങ്ങല്ലൂരിൽ ഹെൽത്ത് ഗ്രാന്‍റ് ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൌകര്യത്തോടെ സബ്സെന്‍ററിന്‍റ് പ്രവർത്തി നടന്ന് കൊണ്ടിരിക്കുന്നുണ്ട്.


      വ്യക്തികത ആസ്തികളായി വീടുകള്‍ നല്‍കിയതിലൂടെയും വീടുകളുടെ മേല്‍ക്കൂര മാറ്റി റിപ്പയര്‍ ചെയ്തതിലൂടെ ധാരാളം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം നല്‍കുന്നതിനും തൊഴില്‍ പരിശീലനം നല്‍കുന്നതിലൂടെ ചുരുക്കം ചിലര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സാധ്യമായിട്ടുണ്ട്.കാര്‍ഷിക മേഖലയുടെ അഭിവ്യദ്ധിക്കായി അനുവദിച്ച 
പമ്പ് സെറ്റ് ,കുറ്റിപമ്പ്,ജലസേചന കിണര്‍ ,ജലസേചന കുളം തുടങ്ങിയതിലൂടെ ക്യഷിയിടങ്ങളില്‍ വെള്ളം മെത്തിക്കുന്നതിനും കീട നിയന്ത്രണത്തിനും ഒരു പരിധിവരെ സഹായകമായിട്ടുണ്ട്.